ഈരാറ്റുപേട്ട : ദേശീയ പൗരത്വ ഭേദഗതി ബിൽ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഈരാറ്റപേട്ട മുസ്ലിം കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ബഹുജന പ്രകടനവും പൊതുസമ്മേളനവും നടത്തും. വൈകിട്ട് 4 ന് പുതുപ്പള്ളി ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന പ്രകടനം സെൻട്രൽ ജംഗ്ഷനിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്.ഹംസ ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി അസി.സെക്രട്ടറി സാദിഖ് ഉളിയിൽ, ആൾ ഇന്ത്യാ ഇമാംസ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഫ്‌സൽ ഖാസിമി എന്നിവർ മുഖ്യപ്രഭാഷണം നിർവഹിക്കും. കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ മുഹമ്മദ് നദീർ മൗലവി അദ്ധ്യക്ഷത വഹിക്കും. നൈനാർ മസ്ജിദ് പ്രസിഡന്റ് പി.ഇ.മുഹമ്മദ് സക്കീർ വിഷയാവതരണം നടത്തും.