പുതുപ്പള്ളി: 28- ാമത് പുതുപ്പള്ളി ശ്രീനാരായണ കൺവെൻഷൻ ഇന്നു മുതൽ 15 വരെ നടക്കുമെന്ന് എസ്.എൻ.ഡി.പി യോഗം ശാഖ സെക്രട്ടറി എം.കെ. പ്രഭാകരൻ അറിയിച്ചു. ഗുരുദേവദർശനം പഠിക്കുക, പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ 27 വർഷമായി പുതുപ്പള്ളി ശാഖയുടെ ആഭിമുഖ്യത്തിൽ മുടക്കം കൂടാതെ നടന്നുവരുന്ന ആത്മീയവി‌ഞ്ജാന സദസ് ആണിത്. ഇന്ന് വൈകിട്ട് 6.30 ന് കുറിച്ചി അദ്വൈതവിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് അനുഗ്രഹപ്രഭാഷം നടത്തും. എസ്.എൻ.‌ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം. മധു അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൗൺസിലർ സജീഷ് മണലേൽ മുഖ്യപ്രഭാഷണം നടത്തും. ക്ഷേത്രം തന്ത്രി ശ്രീനാരായണപ്രസാദ്, യൂണിയൻ കൗൺസിലർ അഡ്വ. ശിവജിബാബു, വനിതാസംഘം യൂണിറ്റ് പ്രസി‌ഡന്റ് ഷൈല സുകുമാരൻ എന്നിവർ പ്രസംഗിക്കും. ശാഖ പ്രസിഡന്റ് പി.എസ്. സുഗതൻ സ്വാഗതവും വൈസ് പ്രസിഡന്റ് പി.ജി. അജിമോൻ നന്ദിയും പറയും. നാളെ വൈകിട്ട് 7ന് ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ പ്രഭാഷണം നടത്തും. 15ന് വൈകിട്ട് 7ന് കോട്ടയം ആക്ടീവ് മൈൻഡ് ക്ലീനിംഗ് സെന്റർ ഡയറക്ടർ ദിലീപ് കൈതയ്ക്കൽ പ്രഭാഷണം നടത്തും.