തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റൽ ഉപകരണങ്ങളുടെ വിതരണക്കാരായ ഓക്സിജന്റെ പട്ടം ഷോറൂമിന്റെ ഉദ്ഘാടനം നാളെ രാവിലെ 11ന് പൂയം തിരുനാൾ ഗൗരീ പാർവതിബായി നിർവഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് അത്യാകർഷകമായ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട ഉത്പ്പന്നങ്ങൾക്ക് 70ശതമാനം വരെ ഡിസ്കൗണ്ടും തെരഞ്ഞെടുക്കപ്പെട്ട മറ്റു ഉത്പ്പന്നങ്ങളോടൊപ്പം ഉറപ്പായ സമ്മാനങ്ങളും ഉദ്ഘാടന ഓഫറായി നൽകുന്നുണ്ട്.എല്ലാ ഉത്പ്പന്നങ്ങൾക്കും പലിശരഹിത വായ്പാ സൗകര്യം, എക്സ്ചേഞ്ച് ഓഫർ, അധികവർഷ വാറണ്ടി സൗകര്യം എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9020200200