ഉദ്ഘാടനം രാവിലെ 11ന് മോഹൻലാൽ നിർവഹിക്കും
കോട്ടയം: തെക്കൻ തിരുവിതാംകൂറിൽ പട്ടിന്റെ വിസ്മയം സൃഷ്‌ടിച്ച മഹാലക്ഷ്മി സിൽക്‌സ് ഇനി മുതൽ ഏറ്റുമാനൂരിലും. 16ന് രാവിലെ 11ന് നടൻ മോഹൻലാൽ ഉദ്ഘാടനം ചെയ്യും. എക്സ്ക്ളൂസീവ് വെഡിംഗ് സെക്ഷന്റെ ഉദ്ഘാടനം ചലച്ചിത്രതാരം സംയുക്തമേനോൻ നിർവഹിക്കും. വളരുന്ന നഗരമെന്ന നിലയിൽ ഏറ്റുമാനൂരിലെ പുതിയ സംരഭത്തിൽ വലിയ പ്രതീക്ഷയാണെന്ന് ഉടമ ടി.കെ. വിനോദ് പത്രസമ്മേളനത്തിൽ പറഞ്ഞു.
15,000ലേറെ നെയ്ത്ത് ഗ്രാമങ്ങളിൽ നിന്നുള്ള മികച്ച പട്ടുസാരികളാണ് പ്രധാന പ്രത്യേകത. മന്ത്രകോടി സാരികളുടെ മനംകവരുന്ന ശ്രേണിയുണ്ട്. പട്ടുസാരികളടങ്ങുന്ന വെഡിംഗ് സെക്ഷന് പുറമേ ലേഡീസ് വെയർ, മെൻസ് വെയർ, കിഡ്സ് വെയർ എന്നിവയ്ക്കെല്ലാം പ്രത്യേക വിഭാഗങ്ങളുണ്ട്. പട്ടിന്റെ പെരുമയ്ക്കൊപ്പം വൈവിദ്ധ്യമാർന്ന വെഡിംഗ് ഡിസൈനർ വെയർ കളക്ഷനുകളുടെ ശേഖരം നിരത്തി പുത്തൻ ഷോപ്പിംഗ് അനുഭവമായിരിക്കും മഹാലക്ഷ്മി സിൽക്‌സ് സമ്മാനിക്കുക. പ്രസിദ്ധമായ പട്ടുനിർമ്മാണ കേന്ദ്രങ്ങളിൽ നിന്ന് നേരിട്ട് തിരിഞ്ഞെടുത്ത ഉത്പന്നങ്ങൾ ആകർഷകമായ വിലയ്ക്ക് നൽകും.
വെഡിംഗ് ഡിസൈനർ വെയർ വിപുലവും വൈവിദ്ധ്യവുമാണ്. പരമ്പരാഗതവും ട്രെൻഡിയുമായ ഡിസൈനർ ലെഹംഗകൾ, ലാച്ചകൾ തുടങ്ങിയ വിവാഹ വസ്ത്രങ്ങൾ അണിനിരത്തുന്നുണ്ട്. കൂടാതെ, പ്രമുഖ മെൻസ് വെയർ ബ്രാൻഡുകളും ലഭിക്കും. ഏത് ഫംഗ്ഷനിലും അണിയാവുന്ന വസ്ത്രങ്ങളുടെ വിപുലമായ ശേഖരമാണ് കുട്ടികളുടെ വിഭാഗത്തിൽ. 300 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമുണ്ടെന്നം അദ്ദേഹം പറഞ്ഞു.