y

വൈക്കം: ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത ഭാഗവത മഹാസത്രവേദിയിൽ പ്രതിഷ്ഠിക്കാൻ ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നു കൊണ്ടുവരുന്ന ശ്രീകൃഷ്ണ വിഗ്രഹ രഥഘോഷയാത്രയ്ക്ക് വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയിൽ ഭക്തിനിർഭരമായ വരവേൽപ്പ് നൽകി.
യജ്ഞവേദിയിലേക്ക് വിവിധ ക്ഷേത്ര സങ്കേതങ്ങളിൽ നിന്നും പുറപ്പെട്ട കൊടിമരം, കൊടിക്കൂറ, കൊടിക്കയർ, ഗ്രന്ഥം എന്നീ വാഹനഘോഷയാത്രകൾക്കും ക്ഷേത്രനടയിൽ വരവേൽപ്പ് നൽകി. ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഡി. ജയകുമാർ ശ്രീകൃഷ്ണ വിഗ്രഹത്തിൽ മാലചാർത്തി . വിവിധ ക്ഷേത്രസങ്കേതങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ചേരിക്കൽ ക്ഷേത്രത്തിൽ എത്തിയ വിഗ്രഹ വാഹനഘോഷയാത്രയെ താലപ്പൊലി, വാദ്യമേളങ്ങൾ, നിശ്ചലദൃശ്യങ്ങൾ, മുത്തുക്കുടകൾ എന്നിവയുടെ അകമ്പടിയോടെ ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് ആനയിച്ചു. തുടർന്ന് തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരി വിഗ്രഹപ്രതിഷ്ഠ നടത്തി.