divakaran-65


അടിമാലി: ശബരിമലയ്ക്ക് കാൽനടയായി പോയ തീർത്ഥാടകൻ കാറിടിച്ച് മരിച്ചു. അടിമാലി കല്ലാർകുട്ടി കാക്കാട്ടൂർ ദിവാകരൻ(65)ആണ് മരിച്ചത്. പാലാ തൊടുപുഴ റോഡിൽ മാനത്തൂർ പള്ളി ജംഗ്ഷന് സമീപമുള്ള അംഗൻവാടിയുടെ മുൻവശത്ത് ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് അപകടം നടന്നത്. തൊടുപുഴയിൽ നിന്ന് പൈകയിലേക്ക് പോയ കാറാണ് സൈഡ് തെറ്റി ല തീർത്ഥാടകനെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുകളിലേക്കു തെറിച്ച് വീണപ്പോൾ മുൻ വശത്തെ ഗ്ലാസ് തകർന്നു. തുടർന്ന് തലയിടിച്ച് റോഡിലേക്ക് വീണു. ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരണമടഞ്ഞു..രാമപുരം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ :രാധാമണി കോടിയാനിച്ചറ കുടുംബാഗമാണ്. മക്കൾ ദീപ, ദിവ്യ. മരുമകൻ :ശ്രീക്കുട്ടൻ.