പാലാ: എം.ജി. സർവ്വകലാശാല അത്‌ലറ്റിക് മീറ്റിൽ കോതമംഗലം എം.എ. കോളേജ് മുന്നിൽ (170 പോയിന്റുകൾ). 99 പോയിന്റുള്ള ചങ്ങനാശേരി അസംപ്ഷൻ രണ്ടാമതും 83പോയിന്റുള്ള പാലാ അൽഫോൺസ മൂന്നാമതുമാണ്.

ഇന്നലെ രണ്ട് മീറ്റ് റെക്കാഡുകളാണ് പിറന്നത്. 20 കിലോമീറ്റർ നടത്തത്തിൽ പാലാ അൽഫോൻസ കോളേജിന്റെ ടെസ്‌ന ജോസഫ് 1 മണിക്കൂർ 54 മിനിറ്റ് 19.50 സെക്കന്റ് എടുത്ത് സ്വന്തം റെക്കോഡ് തിരുത്തി.(നിലവിലുള്ള സമയം 1 മണിക്കൂർ 54 മിനിറ്റ് 51.80 സെക്കന്റ്). ചങ്ങനാശേരി അസംപ്ഷൻ കോളേജിലെ എസ്.എസ്. സ്‌നേഹ 6.24 മീറ്റർ ദൂരം ചാടി റെക്കാഡിട്ടു. 100 മീറ്റർ ഓട്ടത്തിൽ സ്വർണം നേടി സ്നേഹ വേഗമേറിയ താരവുമായി.

മുന്നിൽ ഇവർ


വനിതാ വിഭാഗം
ചങ്ങനാശേരി അസംപ്ഷൻ കോളേജ് (99)
പാലാ അൽഫോൻസ (83)

കോതമംഗലം എം.എ. കോളേജ് (51)


പുരുഷ വിഭാഗം
കോതമംഗലം എം.എ. കോളേജ് (119)
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജ് (52)
ചങ്ങനാശേരി എസ്.ബി.(44)