കോട്ടയം: ശ്രീനാരായണ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ക്രീമിലെയർ- സംവരണം എന്ന വിഷയത്തിൽ ഇന്ന് സെമിനാർ സംഘടിപ്പിക്കും. വൈകിട്ട് 4ന് തിരുനക്കര എം.വിശ്വംഭരൻ ഹാളിൽ നടക്കുന്ന പരിപാടിയിൽ പിന്നാക്ക വിഭാഗവികസന വകുപ്പ് മുൻ ഡയറക്ടർ വി.ആർ. ജോഷി വിഷയം അവതരിപ്പിക്കും. ക്രീമിലെയർ മാനദണ്ഡങ്ങൾ അറിയാത്തതുകാരണം ഇതുമായി ബന്ധപ്പെട്ട ഗുണഭോക്താക്കൾക്ക് അവസരങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. പിന്നാക്കമേഖലയിലെ സാമൂഹ്യവിഷയങ്ങൾ കൈകാര്യം ചെയ്യുന്നവരും സമുദായ സംഘടനാ ഭാരവാഹികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് സമിതി ജില്ലാ സെക്രട്ടറി എം.കെ.ബിജു, സംസ്ഥാന ജനറൽ സെക്രട്ടറി രജീഷ് ജെ. ബാബു എന്നിവർ അറിയിച്ചു.