ആർപ്പൂക്കര വടക്കുംഭാഗം : എസ്.എൻ.ഡി.പി യോഗം ആർപ്പൂക്കര വടക്കുംഭാഗം വില്ലൂന്നി ശാഖാ ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിൽ ധ്വജപ്രതിഷ്ഠാ ആധാരശില സ്ഥാപനം നടത്തി. ശിവഗിരി മഠാംഗവും ശ്രീനാരായണ ധർമ്മാശ്രമമാധിപതിയുമായ സ്വാമി ഗുരു പ്രകാശം ആധാരശില സ്ഥാപനം നടത്തി. യോഗം കോട്ടയം യൂണിയൻ പ്രസി. എം. മധു,​ സെക്രട്ടറി ആർ. രാജീവ്,​ യൂണിയൻ കൗൺസിലർ എ.ബി. പ്രസാദ് കുമാർ,​ ശാഖാ പ്രസിഡന്റ് ജിജി മോൻ ഇല്ലിച്ചിറ, ദേവദാസ് ടി.കെ, ജയപ്രകാശ് കെ.വി. എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി.