വൈക്കം : കലികാലത്ത് സജ്ജനങ്ങളെ ഈശ്വരനിലേക്ക് എത്തിക്കുന്നത് കറയറ്റ ഭക്തിയാണ്. ആ ഭക്തി നമ്മിലേക്ക് പകർന്ന് ഭഗവത് സന്നിധിയിൽ എത്തിക്കുക എന്ന ധർമ്മമാണ് ഭാഗവതസത്രം നിർവ്വഹിക്കുന്നതെന്ന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി പറഞ്ഞു. ചെമ്മനത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടക്കുന്ന 37-ാം മത് അഖില ഭാരത ഭാഗവത സത്രത്തിൽ ഇന്നലെ ഭാഗവതസന്ദേശം നൽകുകയായിരുന്നു മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി. മനുഷ്യനെ സത്കർമ്മങ്ങളിലേക്ക് നയിക്കുന്നത് ഈശ്വരചിന്ത ഒന്നുമാത്രമാണ്. ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരുവിധത്തിൽ നാമെല്ലാവരും ഭക്തന്മാർ തന്നെയാണ്. ഈശ്വരനു മുന്നിൽ എല്ലാവരും ഒരുപോലെയാണ്. ആ സമഭാവന കേവല മനുഷ്യരായ നമ്മിലും ഉണ്ടാകാൻ നിഷ്കാമഭക്തിയാണ് വേണ്ടത്. അതിന് ഭാഗവതം എല്ലാവരിലേക്കും എത്തിച്ചേരണം. ഭാഗവത സത്രത്തിന് അതുകഴിയുമെന്ന് പരമേശ്വരൻ നമ്പൂതിരി പറഞ്ഞു. സത്രവേദിയിലെ ചടങ്ങുകൾക്ക് തുടക്കം കുറിച്ച് പുലർച്ചെ 5ന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ 108 നാളികേരത്തിന്റെ അഷ്ടദ്രവ്യമഹാഗണപതിഹോമം നടന്നു. സജീവ മണ്ഡലത്ത് കുറുവല്ലൂർ ഹരിനമ്പൂതരി, മിഥുനപള്ളി വാസുദേവൻ നമ്പൂതിരി, അഡ്വ.ടി.ആർ.രാമനാഥൻ, മേഴത്തൂർ സുദർശൻ നമ്പൂതി, സ്വാമി ആത്മാനന്ദ, മധുസൂദനവാര്യർ, പള്ളിക്കൽ സുനിൽ, ഡോ.വി.പി.വിജയമോഹനൻ എന്നിവരും ഇന്നലെ സത്രവേദിയിൽ പ്രഭാഷണം നടത്തി.
സത്രവേദിയിൽ ഇന്ന്
രാവിലെ 8ന് 108 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം ബ്രഹ്മശ്രീ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, 8.30 മുതൽ 9.30 വരെ വിദുര-മൈത്രേയ സംവാദം, ബ്രഹമാവിന്റെ സ്തുതി, സൃഷ്ടിവർണ്ണന - അമ്പലപ്പുഴ സുകുമാരൻ നായർ. 9.30 മുതൽ 11 വരെ വരാഹവതാരം - ബ്രഹ്മശ്രീ വെൺമണി കൃഷ്ണൻ നമ്പൂതിരി കാലടി, 11 മുതൽ 12 വരെ കാപിലം - ഹരിശങ്കർ റാന്നി, 12 മുതൽ 1 വരെ കപിലോപദേശം - ആചാര്യ സി.പി.നായർ ഗുരുവായൂർ, 1 മുതൽ 2 വരെ ശ്രീമന്നാരായണീയ പാരായണം. 2 മുതൽ 3 വരെ നരനാരായണാവതാരം, ദക്ഷയാഗം - വിജയലക്ഷ്മി മമ്മിയൂർ ഗുരുവായൂർ, 3 മുതൽ 4 വരെ ധ്രുവചരിതം - ഡോ.പി.കെ.പ്രദീപ് വർമ്മ , സംസ്കൃത കോളേജ് പട്ടാമ്പി, 4 മുതൽ 5 വരെ ധ്രുവവംശ വർണ്ണന, വേനന്റെ കഥ - രാജശ്രീ സംഗമേശ്വരൻ തമ്പുരാൻ തൃപ്പൂണിത്തുറ കോവിലകം, 5 മുതൽ 6.30 വരെ പൃഥുചരിതം - ബ്രഹ്മശ്രീ എടമന വാസുദേവൻ നമ്പൂതിരി ചെത്തല്ലൂർ തൃശ്ശൂർ, 6.30ന് ദീപാരാധന സോപാനസംഗീതം രമ്യ കൃഷ്ണൻ, ഗോപിക.ജി.നായർ (വൈക്കം സിസ്റ്റേഴ്സ്), 6.45 മുതൽ 7 വരെ മുഖ്യ അതിഥികളെ ആദരിക്കൽ 7 മുതൽ 8.15 വരെ ശ്രീമദ് മഹാഭാരതം - കാലടി സംസ്കൃത സർവ്വകാലശാല മുൻ വൈസ് ചാൻസലർ ഡോ.കെ.എസ്.രാധാകൃഷ്ണൻ എറണാകുളം. 8.15 മുതൽ 9.30 വരെ സംഗീത സദസ്സ് - വോക്കൽ ടി.എസ്.നാരായണൻ നമ്പൂതിരി (വൈക്കം ക്ഷേത്ര മേൽശാന്തി) , വയലിൻ വൈക്കം പവിത്രൻ, മൃദംഗം വൈക്കം ഷൈൻകുമാർ, ഘടം വൈക്കം അനുരാഗ്. 9.30 മുതൽ 11 വരെ ശ്രുതിലയം വോക്കൽ - രാധികാ ഗോപകുമാർ, സുമാ രാജീവ്, വയലിൻ രാജീവൻ നരേന്ദ്രൻ, മൃദംഗം ഡോ.ശ്രീനി വൈക്കം, തബല രത്നശ്രീ അയ്യർ (സംഗീതനാടക അക്കാഡമി അവാർഡ് ജേതാവ്).