പാലാ: മുരിക്കുംപുഴ ദേവീക്ഷേത്രത്തിലെ നവീകരിച്ച ദേവസ്വം ഓഡിറ്റോറിയത്തിന്റെയും എൻ.എസ്.എസ് കരയോഗം ഓഫീസിന്റെയും ഉദ്ഘാടനം 22ന് നടക്കുമെന്ന് കരയോഗം നേതാക്കളായ അഡ്വ. ലാൽ പുളിക്കക്കണ്ടം, രമേഷ് കെ.പി. അഡ്വ. ബിനു പുളിക്കക്കണ്ടം എന്നിവർ അറിയിച്ചു. 22ന് രാവിലെ 9.45 ന് സുരേഷ് ഗോപി എം. പി ദേവസ്വം ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. കരയോഗം ഓഫീസിന്റെ ഉദ്ഘാടനം ജോസ്. കെ .മാണി എം. പി നിർവഹിക്കും. മാണി.സി.കാപ്പൻ എം.എൽ.എ എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവും മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡന്റുമായ സി.പി ചന്ദ്രൻനായർ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. കരയോഗം പ്രസിഡന്റ് അഡ്വ. ലാൽ പി .കെ. പുളിക്കകണ്ടം അധ്യക്ഷത വഹിക്കും. പാലാ നഗരസഭാ കൗൺസിലറും എൻ. എസ്. എസ് മീനച്ചിൽ യൂണിയൻ പ്രതിനിധിയുമായ അഡ്വ. ബിനു പുളിക്കക്കണ്ടം സ്വാഗതം പറയും. യൂണിയൻ സെക്രട്ടറി രഘുനാഥൻ നായർ ആശംസകൾ നേരും. പ്രമുഖ സോപാന സംഗീതജ്ഞൻ തൃക്കാരിയൂർ സുരേഷ് സോപാന സംഗീതവും, കലാമണ്ഡലം ബിലഹരി എസ്. മാരാർ കാവ്യാർച്ചനയും നടത്തും. കരയോഗം സെക്രട്ടറി രമേശ് കെ.പി നന്ദി പറയും.