കോട്ടയം: കേരളകോൺഗ്രസ് എമ്മിലെ കൂട്ടയടിയുടെ തുടർച്ചയായി ഇന്ന് തൊടുപുഴയിലും കോട്ടയത്തുമായി ഒരേ സമയം ജോസഫ്, ജോസ് വിഭാഗം സംസ്ഥാന കമ്മിറ്റികൾ ചേരും. തൊടുപുഴയിൽ പങ്കെടുക്കാൻ ജോസ് വിഭാഗക്കാർക്ക് ജോസഫ് കത്തു നൽകിയിട്ടുണ്ടെങ്കിലും ഇത് പൊളിക്കാനാണ് കോട്ടയത്ത് ബദൽ കമ്മിറ്റി വച്ചതെന്നാണ് ആരോപണം.
കെ.എം.മാണിയുടെ മരണത്തെ തുടർന്ന് ഒഴിവ് വന്ന ചെയർമാൻ സ്ഥാനത്തേക്ക് ഡപ്യൂട്ടി ലീഡറായ സി.എഫ്.തോമസിനെ നിയമിക്കുന്നതിനുള്ള റിട്ടേണിംഗ് ഓഫീസറെ ജോസഫ് വിഭാഗം സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുക്കും.