ചങ്ങനാശേരി : എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയന്റെ വികസനപ്രവർത്തനങ്ങളും ആർ. ശങ്കർ സ്മാരക കോളേജിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളും ലക്ഷ്യമിട്ട് നാളെ യൂണിയന്റെ നേതൃത്വത്തിൽ 56 ശാഖകളിലും ധനസമാഹരണ യജ്ഞം നടക്കും. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെയുള്ള 5 മണിക്കൂർ കൊണ്ട് 50 ലക്ഷം രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, വൈസ് പ്രസിഡന്റ് പി.എം.ചന്ദ്രൻ, യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ, ഡയറക്ടർ ബോർഡംഗങ്ങളായ എൻ. നടേശൻ, സജീവ് പൂവത്ത്, കൗൺസിൽ അംഗങ്ങൾ ,പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ, വനിതാസംഘം, യൂത്ത്മൂവ്‌മെന്റ്, സൈബർസേന, വൈദികസമിതി തുടങ്ങിയവരുടെ സംയുക്തസംഘം ഉച്ചയ്ക്ക് ശേഷം ശാഖകൾ സമാഹരിച്ച ഫണ്ട് ഏറ്റുവാങ്ങുന്നതിനായി എല്ലാ ശാഖകളിലും എത്തിച്ചേരും.