ചങ്ങനാശേരി : വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് മൃഗാശുപത്രിയുടെ നേതൃത്വത്തിൽ വടക്കേക്കര ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ജന്തുക്ഷേമ ക്ലബ് ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് ആന്റണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോസമ്മ ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസമ്മ ജോർജ്, ലാലിമ്മ ടോമി, തുളസി ബാബു, പ്രഥമാദ്ധ്യാപിക ശോഭ ആന്റോ, സാജു, വെറ്റിറനറി സർജൻ ഡോ. ജേക്കബ് മാത്യു എന്നിവർ പങ്കെടുത്തു.