വൈക്കം : തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾക്ക് ഏഴ് മാസമായി തൊഴിൽ ചെയ്ത വേതനം നൽകാത്തതിൽ പ്രതിഷേധിച്ച് തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ഐ എൻ ടി യു സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 16ന് രാവിലെ 10 ന് കളക്ട്രേറ്റ് മാർച്ചും ധർണയും നടത്തുന്നതിന് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കുവാനുള്ള കേന്ദ്ര - സംസ്ഥാന സർക്കാരുടെ നീക്കം പിൻവലിക്കുക, തൊഴിലുറപ്പ് മെറ്റീരിയൽ സപ്ലൈ ചെയ്തവർക്ക് തൊഴുത്ത്, കക്കൂസ് നിർമ്മാണം നടത്തിയവർക്കും കഴിഞ്ഞ ഒരു വർഷമായുള്ള കുടിശ്ശിഖ നൽകുക, തൊഴിൽ ദിനം 250 ഉം കൂലി 600 രൂപയും ആക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം. യൂണിയൻ ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി പി.വി.പ്രസാദ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, എം.വി.മനോജ്, വി.ടി.ജെയിംസ്, അഡ്വ.പി.വി.സുരേന്ദ്രൻ, മോഹൻ.കെ.തോട്ടുപുറം, ജോർജ്ജ് വർഗ്ഗീസ്, ബാബു പൂവനേഴത്ത്, വിജയമ്മബാബു, കെ.പി.ജോസ്, ജഗദ അപ്പുക്കുട്ടൻ, പി.ആർ.രത്നപ്പൻ, ഇടവട്ടം ജയകുമാർ, രമാദേവി മനോഹരൻ, കെ.എൻ.വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.