വൈക്കം : എസ്. എൻ. ഡി. പി. യോഗം 755-ാം നമ്പർ കുടവെച്ചൂർ ശാഖായിലെ സി.കേശവൻ സ്മാരക കുടുംബയൂണിറ്റ് വാർഷികവും കുടുംബസംഗമവും യോഗം അസ്സി: സെക്രട്ടറി പി.പി.സന്തോഷ് ഉദ്ഘാടനം ചെയ്തു. ശാഖാ അംഗം സന്തോഷ് തയ്യിൽ നൽകിയ സാമ്പത്തിക സഹായവും യൂണിറ്റ് വക മുതിർന്ന അംഗങ്ങൾക്കും ചികിത്സാ സഹായവും യോഗത്തിൽ വച്ച് വിതരണം നൽകി. പ്രസിഡന്റ് പി.വി.ചന്ദ്രബാബു, സെക്രട്ടറി ഷാജി.കെ.വി, ബിജേഷ് തയ്യിൽ, മായാ സുനിൽ, ധന്യാദാസ്, ഷാജി, സതീശൻ തുടങ്ങിയവർ പ്രസംഗിച്ചു.