ചങ്ങനാശേരി : ജനശതാബ്ദി, ഹിമസാഗർ എക്സ്പ്രസ് തീവണ്ടികൾക്ക് ചങ്ങനാശേരിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് രാജീവ് ഗാന്ധി സാംസ്ക്കാരിക വേദി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് അധികാരികൾക്ക് നിവേദനം നൽകും. ഗിരീഷ് കുമാർ പിള്ള അദ്ധ്യക്ഷത വഹിച്ച യോഗം ബാബു വർഗീസ് കളത്തിൽ ഉദ്ഘാടനം ചെയ്തു. ഷാജി വിശ്വം,എം.കെ.രാജു,സുനിൽ കെ മാടപ്പള്ളി എന്നിവർ പങ്കെടുത്തു.