കോട്ടയം : പെൻഷൻ മസ്റ്ററിംഗിനുള്ള അവസാനിക്കാറാകുമ്പോൾ കർഷക പെൻഷൻകാരിൽ മസ്റ്ററിംഗ് നടത്താൻ ഇനിയും മൂവായിരത്തോളം പേർ. മസ്റ്ററിംഗ് നടത്തിയില്ലെങ്കിൽ പെൻഷൻ തുടർന്ന് ലഭിക്കില്ലെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.

ജില്ലയിൽ കർഷക പെൻഷൻകാരിൽ 80 ശതമാനം മാത്രമേ മസ്റ്ററിംഗ് പൂർത്തിയാക്കിയിട്ടുള്ളൂ. 21892 പെൻഷൻകാരിൽ 17596 പേരാണ് മസ്റ്രറിംഗ് നടത്തിയത്. ശാരീരിക പ്രശ്നങ്ങളാൽ മസ്റ്ററിംഗ് പരാജയപ്പെട്ടവർക്ക് ലൈഫ് സർട്ടിഫിക്കറ്റ് കൃഷിഭവനിൽ ഹാജരാക്കണം. കിടപ്പുരോഗികൾക്ക് ഹോംമസ്റ്ററിംഗിനുള്ള സൗകര്യം 15വരെ ഏർപ്പെടുത്തിയിട്ടുണ്ട്.