വൈക്കം : കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ കൈപ്പറ്റി വരുന്ന പെൻഷൻകാരും കുടുംബ പെൻഷൻകാരും, അക്ഷയകേന്ദ്രങ്ങളിൽ പോയി മസ്റ്ററിംഗ് നടത്താത്തവർ 15ന് മുമ്പായി നടത്തുകയും മസ്റ്ററിംഗ് ചെയ്യാൻ സാധിക്കാത്തവർ അത് കാണിച്ച് അക്ഷയകേന്ദ്രത്തിൽ നിന്നുള്ള സാക്ഷ്യപത്രവും, ലൈഫ് സർട്ടിഫിക്കറ്റും, ആധാർ കാർഡും, പെൻഷൻ രേഖകളും ബോർഡിന്റെ വൈക്കം ഓഫീസിൽ എത്രയും വേഗം ഹാജരാക്കണമെന്ന് സബ് ഓഫീസർ അറിയിച്ചു. കിടപ്പു രോഗികളായിട്ടുള്ള പെൻഷൻകാർ നേരിട്ട് ഹാജരാകേണ്ടതില്ല.