ചങ്ങനാശേരി : അതിരൂപതാ പിതൃവേദി-മാതൃവേദി വാർഷികം മെത്രാപ്പോലീത്തൻപള്ളി പാരീഷ് ഹാളിൽ ഇന്ന് രാവിലെ 9.30 ന് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. പിതൃവേദി - അതിരൂപതാ പ്രസിഡന്റ് ലാലി ഇളപ്പുങ്കൽ അദ്ധ്യക്ഷത വഹിക്കും. അതിരൂപതാ ഡയറക്ടർ ഫാ. ജോസ് മുകളേൽ ആമുഖ പ്രഭാഷണം നടത്തും. ഫാ. ടിജോ പുത്തൻപറമ്പിൽ, ഫാ. മാത്യു അഞ്ചിൽ, ഫാ. ജോൺസൺ ചാലയ്ക്കൽ, മാതൃവേദി അതിരൂപതാ പ്രസിഡന്റ് ആൻസി ചേന്നോത്ത്, പ്രൊഫ. ജാൻസൺ ജോസഫ് ക്ലാസ് നയിക്കും.