പാലാ : ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ മണ്ഡല സമാപന ഉത്സവ ഭാഗമായുള്ള തിരുവാതിരകളി വഴിപാടിനുള്ള ഒരുക്കങ്ങളായി. 27 ന് വൈകിട്ട് 6.30 മുതലാണ് വഴിപാട് നടത്തുന്നത്.
തിരുവാതിരകളി ഭക്തരുടെ വഴിപാടായി സമർപ്പിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമാണ് കാവിൻപുറം.
വഴിപാടായാണ് തിരുവാതിര കളിക്കുന്നതെങ്കിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ആദ്യത്തെ മൂന്നു ടീമുകൾക്ക് യഥാക്രമം 10001, 5001, 2501, രൂപാ വീതം കാഷ് അവാർഡും നൽകുന്നുണ്ട്. ജാതി-മത ഭേദമെന്യേ പാരമ്പര്യത്തിരുവാതിര കളിക്കുന്ന ഏതു ടീമിനും പങ്കെടുക്കാം. വഴിപാട് നടത്തിപ്പിനായി വിജയകുമാർ ചിറയ്ക്കൽ, ആർ.സുനിൽ കുമാർ, ജയചന്ദ്രൻ വരകപ്പിള്ളിൽ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വിവിധ ഹൈന്ദവ സമുദായങ്ങളിലെ വനിതാ പ്രതിനിധികളായ സോളി ഷാജി തലനാട്,സുഷമാ ഗോപാലകൃഷ്ണൻ, രജനി വിനോദ് , അഞ്ജലി മോഹൻ, സംഗീത എം.റ്റി എന്നിവർ ചേർന്നാണ് തിരുവാതിരകളിക്ക് തിരി തെളിയ്ക്കുന്നത്. സ്‌കൂൾ, കോളജ് ടീമുകൾക്കും വഴിപാടിൽ പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 ടീമുകൾക്കാണ് ഓരോ വർഷവും വഴിപാടിൽ പങ്കെടുക്കാൻ അവസരം. ഇത്തവണ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 17 ന് മുൻപായി രജിസ്റ്റർ ചെയ്യണം. ഫോൺ : 9388797496, 9446579399, 9447309361.