പാലാ : ഇലക്ട്രിക് വെൽഡിംഗ് രംഗത്ത് ലൈസൻസില്ലാതെ പ്രവർത്തിക്കുന്നവർക്കെതിരെ സർക്കാർ കർശന നിയമനടപടി സ്വീകരിക്കുമെന്ന് മാണി സി. കാപ്പൻ എം.എൽ.എ പറഞ്ഞു. ഇത് സംബന്ധിച്ച് തദ്ദേശസ്ഥാപനങ്ങൾക്ക് ഉടൻ നിർദ്ദേശങ്ങൾ നൽകും. കേരള അയൺ ഫാബ്രിക്കേഷൻ ആന്റ് എൻജിനിയറിംഗ് യൂണിറ്റ് അസോസിയേഷന്റെ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പി.കെ.സ്വാമിനാഥൻ അദ്ധ്യക്ഷത വഹിച്ചു. റെജിമോൻ സി. മാത്യു വാർഷിക റിപ്പോർട്ടും, മോൻ ജേക്കബ് കണക്കും അവതരിപ്പിച്ചു. സംഘടന പാലാ ഗവ. ആശുപത്രിക്ക് നിർമ്മിച്ചു നൽകുന്ന ആംബുലൻസ് ഷെഡ്ഡിന്റെ സമർപ്പണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. എ.കെ.ബാബു സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. തങ്കച്ചൻ വയനാട് മുഖ്യപ്രഭാഷണം നടത്തി. വക്കച്ചൻ മറ്റത്തിൽ സമ്മാനദാനം നിർവഹിച്ചു. പ്രസാദ് കുമാർ പാട്ടത്തിൽ, വി.ആർ.രാമചന്ദ്രൻ, തങ്ങൾ കുഞ്ഞ് എന്നിവർ പ്രസംഗിച്ചു. പാലാ കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനിയർ ബീനാ പയസ്സ് ക്ലാസെടുത്തു. സമ്മാനകൂപ്പൺ നറുക്കെടുപ്പും നടത്തി. ടി.കെ. മുകുന്ദകുമാർ സ്വാഗതവും എം.കെ. ജയപ്രകാശ് നന്ദിയും പറഞ്ഞു.