അടിമാലി: അടിമാലി മേഖലയിൽ ഉണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ നാല് പേർക്ക് പരിക്കേറ്റു.വെള്ളിയാഴ്ച്ച രാവിലെ 5.30ഓടെ മൂന്നാറിലേക്ക് വരികയായിരുന്ന വിനോദ സഞ്ചാരികളുടെ സംഘം സഞ്ചരിച്ചിരുന്ന വാഹനം വാളറ കാവേരിപ്പടിക്ക് സമീപം കൊക്കയിലേക്ക് മറിഞ്ഞ് ഉത്തർപ്രദേശ് സ്വദേശി കളായ ബാരദി (56),ഹെന്ന ആഷ് (30) എന്നിവർക്ക് പരിക്കേറ്റു.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടവരുത്തിയതെന്നാണ് പ്രാഥമിക നിഗമനം.വൈകിട്ട് ആറ് മണിയോടെ ഇരുമ്പുപാലത്ത് വച്ചായിരുന്നു മറ്റൊരപകടം നടന്നത്.അപകടത്തിൽ ഇരുമ്പുപാലം സ്വദേശി നിലാപ്പാലസ് ഹാഷിം അലി (25), പടിക്കപ്പ് ചവിട്ടുകുഴിയിൽ ഷൈജൻ (40) എന്നിവർക്ക് പരിക്കേറ്റു.ഇരുമ്പുപാലത്തു നിന്നും ഇരുവരും അടിമാലിക്ക് വരുന്നതിനിടയിൽ എതിർ ദിശയിൽ നിന്നും അമിത വേഗത്തിലെത്തിയ ജീപ്പിലിടിക്കാതെ വാഹനം വെട്ടിച്ച് മാറ്റി നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക മറിയുകയുമായിരുന്നു.പരിക്കേറ്റ നാല് പേരെയും അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ച് ചികത്സ നൽകി.ആരുടെയും പരിക്ക് ഗുരുതരമല്ല.