അടിമാലി: ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി എസ്എൻഡിപി യോഗം 1214ാം നമ്പർ മുതിരപ്പുഴ ശാഖയുടെ നേതൃത്വത്തിൽ നാളെ ശാഖക്ക് കീഴിൽ വരുന്ന സമുദായംഗങ്ങളായ കുട്ടികൾക്കു വേണ്ടി ചിത്രരചനാമത്സരം സംഘടിപ്പിക്കുമെന്ന് ശാഖാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.രാവിലെ 9 ന് നടക്കുന്ന മത്സരത്തിന്റെ ഉദ്ഘാടനം അടിമാലി എസ്എൻഡിപി യൂണിയൻ സെക്രട്ടറി സുനു രാമകൃഷ്ണൻ നിർവ്വഹിക്കും. എൽ പി, യു പി, ഹൈസ്‌ക്കൂൾ വിഭാഗങ്ങളിലായി രാവിലെ 10 മുതൽ 12 വരെയാണ് മത്സരങ്ങൾ ക്രമീകരിച്ചിട്ടുള്ളത്.ഓരോ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനം നേടുന്ന കുട്ടികളെ ശാഖയുടെ നേതൃത്വത്തിൽ സൗജന്യമായി ശിവഗിരി തീർത്ഥാടനത്തിൽ പങ്കെടുപ്പിക്കുമെന്നും ശാഖാ സെക്രട്ടറി സി കെ ചന്ദ്രൻ,പ്രോഗ്രാം കോഡിനേറ്റർ മോഹനൻ പാറക്കൽ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.