ചങ്ങനാശേരി : ശിവഗിരി തീർത്ഥാടനത്തിന് എത്തിച്ചേരുന്നവർക്ക് നൽകുന്ന ഗുരുപൂജാ പ്രസാദത്തിനായുള്ള പല വ്യഞ്ജനങ്ങളും കാർഷിക വിളകളും ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഗുരുധർമ്മ പ്രചരണ സഭ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശേഖരിച്ച് മഹാസമാധിയിൽ സമർപ്പിക്കും. നാഗമ്പടം ക്ഷേത്രത്തിൽ നിന്ന് 25 ന് പുറപ്പെട്ട് തെങ്ങണ, തൃക്കൊടിത്താനം, നാലു കോടി വഴി തിരുവല്ലയിൽ എത്തിയാത്ര തുടരും. ഗുരുപൂജാ ഉത്പന്നങ്ങൾ സമർപ്പിക്കാൻ ബന്ധപ്പെടുക. പി.ആർ.സുനിൽ മടപ്പള്ളിൽ ഫോൺ- 9446759146..