പാലാ : പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കർഷക റാലിയോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് 1 മുതൽ 6 വരെ പാലാ ടൗണിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.

1)കോട്ടയം ഭാഗത്തു നിന്നും, വൈക്കം, രാമപുരം, പാലാ, തൊടുപുഴ, ഈരാറ്റുപേട്ട ഭാഗങ്ങളിലേയ്ക്ക് പോകേണ്ട ബസുകൾ കൊട്ടാരമറ്റം ജംഗ്ഷൻ, ആർ.വി ജംഗ്ഷൻ വഴി പാലാ ബൈപ്പാസിലൂടെയും, ചെറിയ വാഹനങ്ങൾ പുലിയന്നൂർ ജംഗ്ഷനിൽ നിന്നും, പാലാ ബൈപ്പാസ് വഴി വൈയ്ക്കത്തിനും, സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ നിന്നും ഇടത്ത് തിരിഞ്ഞ് രാമപുരത്തിനും, കിഴതടിയൂർ ജംഗ്ഷൻ വഴി തൊടുപുഴയ്ക്കും, ഈരാറ്റുപേട്ട ഭാഗത്തേയ്ക്കും പോകേണ്ടതാണ്. പൊൻകുന്നം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ മെയിൻ റോഡിലൂടെ താലൂക്ക് ആശുപത്രി ജംഗ്ഷനിലെത്തി,വലത്ത് തിരിഞ്ഞ് പാലം കടന്ന് പോകേണ്ടതാണ്.
2) പൊൻകുന്നം ഭാഗത്തു നിന്ന്, കോട്ടയം, വൈക്കം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ 12-ാം മൈലിൽ നിന്ന് ഇടത്തേയ്ക്ക് തിരിഞ്ഞ്, കടപ്പാട്ടൂർ ബൈപ്പാസ് വഴി കടപ്പാട്ടൂർ ജംഗ്ഷനിൽ എത്തി കോട്ടയത്തിനും, കൊട്ടാരമറ്റം, ആർ.വി ജംഗ്ഷൻ വഴി വൈക്കം, ഭാഗത്തേയ്ക്കും പോകേണ്ടതാണ്.
പാലാ, രാമപുരം, തൊടുപുഴ, ഈരാറ്റുപേട്ട, ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ, താലൂക്ക് ആശുപത്രി ജംഗ്ഷനിൽ നിന്നും, ആശുപത്രി ലിങ്ക് റോഡിലൂടെ ബൈപ്പാസിലെത്തി പേകേണ്ടതാണ്.
3)ഈരാറ്റുപേട്ട ഭാഗത്തു നിന്നും, രാമപുരം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ, മഹാറാണി ജംഗഷനിൽ നിന്ന് തിരിഞ്ഞ്, കിഴതടിയൂർ ജംഗ്ഷൻ വഴി, സിവിൽ സ്റ്റേഷൻ ജംഗ്ഷനിലെത്തി പോകണം. തൊടുപുഴ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ മഹാറാണി ജംഗഷനിൽ നിന്ന് തിരിഞ്ഞ്, കിഴതടിയൂർ ജംഗ്ഷൻ വഴി പോകണം. പൊൻകുന്നം, കോട്ടയം, വൈക്കം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ, മഹാറാണി ജംഗ്ഷൻ, സ്റ്റേഡിയം ജംഗ്ഷൻ വഴി റിവർവ്യൂ റോഡ് വഴി പോകണം.
4)തൊടുപുഴ ഭാഗത്തു നിന്ന്, രാമപുരം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ,സിവിൽ സ്റ്റേഷൻ ജംഗ്ഷനിലെത്തി പോകണം. പൊൻകുന്നം, ഈരാറ്റുപേട്ട, കോട്ടയം, വൈക്കംം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ, കിഴതടിയൂർ ജംഗ്ഷൻ, മഹാറാണി ജംഗഷൻ, സ്റ്റേഡിയം ജംഗ്ഷൻ വഴി റിവർവ്യൂ റോഡ് വഴി പോകണം.
5)രാമപുരം ഭാഗത്തുനിന്നും, തൊടുപുഴ, ഈരാറ്റുപേട്ട, പൊൻകുന്നം, കോട്ടയം, മരങ്ങാട്ടുപിള്ളി ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ സിവിൽ സ്റ്റേഷൻ ജംഗ്ഷനിലെത്തി, ഇടത്തേയ്ക്ക് തിരിഞ്ഞ് കിഴതടിയൂർ ജംഗഷനിൽ നിന്നും അതാത് ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
6)വൈക്കം ഭാഗത്തു നിന്നും, കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ, ആർ. വി ജംഗ്ഷനിൽ നിന്നും വലത്ത് തിരിഞ്ഞ് ബൈപ്പാസ് വഴി പോകണം.