കോട്ടയം : 2018 ലെ പ്രളയം സാരമായി ബാധിച്ച തദ്ദേശസ്ഥാപനങ്ങളെ സഹായിക്കാൻ കഴിഞ്ഞ ബഡ്ജറ്റിൽ സംസ്ഥാനസർക്കാർ വകയിരുത്തിയ തുക വിതരണം ചെയ്തു. ആകെ 250 കോടിരൂപയാണ് ബഡ്ജറ്റിൽ വകകൊള്ളിച്ചത്. മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും സാരമായി കേടുപാടുകൾ ഉണ്ടായ പഞ്ചായത്തുകൾക്ക് മാറ്റിവച്ച 37.5 കോടിരൂപ (15 ശതമാനം) കഴിച്ചുള്ള തുകയാണ് അർഹരായ പ്രാദേശിക സർക്കാരുകൾക്ക് വിതരണം ചെയ്തത്. ഇതനുസരിച്ച് ജില്ലയിലെ 4 മുനിസിപ്പാലിറ്റിക്കും, 21 ഗ്രാമപഞ്ചായത്തുകൾക്കുമായി 20,44,20,000 രൂപയാണ് അനുവദിച്ചിട്ടുള്ളത്. പ്രളയബാധിത പ്രദേശങ്ങൾ നേരിട്ട് സന്ദർശിച്ച ജി.ഐ.എഫ്.ടി. ഡയറക്ടർ ഡോ. ഡി. നാരായണ അദ്ധ്യക്ഷനായ സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. ഓരോ പഞ്ചായത്ത്/ മുനിസിപ്പാലിറ്റിക്കും ജനറൽ, പട്ടികജാതി, പട്ടികവർഗ മേഖലകളിലെ വിനിയോഗത്തിന് വെവ്വേറെ വിഹിതം നിശ്ചയിച്ചാണ് തുക അനുവദിച്ചിരിക്കുന്നത്.
മുനിസിപ്പാലിറ്റികൾക്കുള്ള വിഹിതം : 4.80 കോടി
വൈക്കം (50,13000)
ചങ്ങനാശേരി (80,34000)
കോട്ടയം ( 2,86,39000)
ഏറ്റുമാനൂർ (63,51000)
ഗ്രാപഞ്ചായത്തുകൾക്കുള്ള വിഹിതം : 15.53 കോടി
തലയാഴം (92,75000), ചെമ്പ് ( 66,74000), മറവൻതുരുത്ത് (1,01,67000)
ടി.വി. പുരം (51,31000), വെച്ചൂർ (70,44000) , ഉദയനാപുരം (1,39,41000)
കടുത്തുരുത്തി (59,16000), കല്ലറ (33,76000), മുളക്കുളം (38,69000)
തലയോലപ്പറമ്പ് ( 82,88000), വെള്ളൂർ (38,69000), അയ്മനം (10,53,8000)
ആർപ്പൂക്കര (55,90000), കുമരകം (10,97,4000), തിരുവാർപ്പ് (13,20,7000)
മണർകാട് ( 45,64000), അയർക്കുന്നം (53,37000), വിജയപുരം (67,74000)
കുറിച്ചി (64,27000), പായിപ്പാട് (60,98000), വാഴപ്പള്ളി (62,72000)