ചിറക്കടവ് : മഹാദേവക്ഷേത്രത്തിൽ ഗുരുവായൂർ നാരായണീയ ദിനാചരണ ഭാഗമായി ഇന്ന് അഖണ്ഡ നാരായണീയ പാരായണ യജ്ഞം നടത്തും. നാരായണീയ കോകിലം ടി.എൻ.സരസ്വതിയമ്മയുടെ നേതൃത്വത്തിലാണ് യജ്ഞം. ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലെ നാരായണീയ സമിതികളിൽ നിന്നായി അഞ്ഞൂറോളം പേർ പാരായണത്തിൽ പങ്കെടുക്കും.