പെരുവന്താനം : പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഇന്നുമുതൽ '108' ആബുലൻസ് സേവനം ലഭ്യമാകും. മലയോര ഗ്രാമീണമേഖലയിലും ദേശീയപാതയിലും ഉണ്ടാകുന്ന അപകടങ്ങൾക്കും, അത്യാസന്നരായ രോഗികൾക്കും അടിയന്തിര ഘട്ടങ്ങളിൽ ആംബുലൻസിന്റെ സേവനം ലഭിക്കും. ഡ്രൈവറെ കൂടാതെ ഒരു നഴ്‌സിന്റെ സേവനവുമുണ്ട്. അടിയന്തിരഘട്ടങ്ങളിൽ 108 ഡയൽ ചെയ്താൽ അരമണിക്കൂറിനകം വാഹനം വിളിപ്പുറത്ത് എത്തും.