കോട്ടയം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ടി എംപ്ലോയീസ് സംഘ് ജില്ലാ സെക്രട്ടറി ശ്രീജേഷ് മണ്ഡപം നയിക്കുന്ന പ്രചരണ വാഹനജാഥ ജില്ലയിൽ ഇന്ന് പര്യടനം നടത്തും. വൈക്കം, കോട്ടയം, ചങ്ങനാശേരി, എരുമേലി, പൊൻകുന്നം, ഈരാറ്റുപേട്ട, പാലാ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ജാഥ പര്യടനം നടത്തും. രാവിലെ വൈക്കം ഡിപ്പോയിൽ ബി.എം.എസ് ജില്ലാ സെക്രട്ടറി പ്രസാദ് ജാഥ ഉദ്ഘാടനം ചെയ്യും. എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി ജി.എം.അരുൺകുമാർ മുഖ്യ പ്രഭാഷണം നടത്തും. വൈകിട്ട് പാലാ ഡിപ്പോയിൽ നടക്കുന്ന സമാപനസമ്മേളനം ബി.എം.എസ് ജില്ലാ പ്രസിഡന്റ് നളിനാക്ഷൻ ഉദ്ഘാടനം ചെയ്യും. എംപ്ലോയീസ് സംഘ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അജയകുമാർ മുഖ്യപ്രഭാഷണം നടത്തും.