award

കോട്ടയം: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ജലസംരക്ഷണത്തിനായി മീനച്ചിലാർ മീനന്തറയാർ കൊടൂരാർ പുനർ സംയോജന പദ്ധതിയുമായി ചേർന്ന് നടപ്പാക്കിയ പ്രവർത്തനങ്ങൾക്ക് കോട്ടയം ജില്ലയ്ക്ക് ദേശീയ ഗ്രാമവികസന വകുപ്പിന്റെ പുരസ്‌കാരം. ജില്ലയിലെ 700 കിലോമീറ്റർ നീർച്ചാലുകൾ 2017-18 വർഷത്തെ പദ്ധതിയുടെ ഭാഗമായി പ്രത്യേക പാക്കേജ് തയ്യാറാക്കി തെളിച്ചെടുത്താണ് കോട്ടയം അവാർഡ് കരസ്ഥമാക്കിയത്.

സഖറിയാസ് കുതിരവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലയളവിൽ അഡ്വ.കെ.അനിൽ കുമാറിന്റെ നേതൃത്വത്തിൽ മീനച്ചിലാർ - മീനന്തറയാർ - കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ജനകീയ കൂട്ടായ്മയും ജില്ലയിലെ ദാരിദ്ര്യലഘൂകരണ വിഭാഗവും ചേർന്നാണ് പദ്ധതി തയ്യാറാക്കിയത്. ജില്ലാ പ്രോജക്ട് ഓഫീസറായിരുന്ന ജെ.ബന്നിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പദ്ധതി വൻജനപങ്കാളിത്തത്തോടെയാണ് നടപ്പാക്കിയത്. കയർ ഭൂവസ്ത്രമുപയോഗിച്ച് തോടുകളും, തീരങ്ങളുടെ സംരക്ഷണവും നടപ്പിലാക്കി. നീർച്ചാലുകൾ വീണ്ടെടുത്തും തെളിച്ചെടുത്തും തീവ്രമായി നടത്തിയ പ്രവർത്തനങ്ങളെ തുടർന്ന് തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുന്നതിൽ കോട്ടയം മുൻപന്തിയിലെത്തി.

5 മാസം

26 ലക്ഷം തൊഴിൽ ദിനങ്ങൾ

700 കിലോമീറ്റർ നീർച്ചാലുകൾ