കോട്ടയം : സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ജില്ലയിലെ പ്രാഥമിക കാർഷിക ഗ്രാമവികസനബാങ്കുകൾ വഴി നടപ്പു സാമ്പത്തിക വർഷം വിവിധയിനം വായ്പകളായി 100 കോടിരൂപ നൽകുമെന്ന് റീജിയണൽ മാനേജർ തോമസ് കുട്ടി തോമസ് അറിയിച്ചു. താലൂക്ക് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കോട്ടയം, മീനച്ചിൽ, വൈക്കം, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി ബാങ്കുകൾ വഴി കർഷകർ, വ്യാപാരികൾ വ്യവസായ സംരംഭകർ എന്നിവർക്കാണ് ദീർഘകാല വായ്പ നൽകുന്നത്. കാർഷിക വായ്പകൾക്ക് 8.5 ശതമാനമാണ് പലിശ. സ്വർണപണയ വായ്പകൾ നൂറുരൂപയ്ക്ക് പ്രതിമാസം 83 പൈസ പലിശനിരക്കിൽ ലഭ്യമാണ്. കാർഷിക ആവശ്യങ്ങൾക്ക് പുറമെ ഭവന നിർമാണം, വ്യവസായ- വ്യാപാര സംരംഭങ്ങൾ, വാഹനം വാങ്ങൽ തുടങ്ങിയ ആവശ്യങ്ങൾക്കും ഭൂമിയുടെ ഈടിന്മേലും സ്വർണപ്പണയത്തിലും വായ്പ അനുവദിക്കും. മുടക്കമില്ലാതെ കൃത്യമായി തിരിച്ചടയ്ക്കുന്ന വായ്പകൾക്ക് പലിശനിരക്കിൽ ഇളവുമുണ്ട്. ഫോൺ : 0481 2564357.