വൈക്കം : നാഗാർജ്ജുന ആയുർവേദ ഔഷധശാല വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന ഔഷധ ഉദ്യാന പദ്ധതിയുടെ ഭാഗമായി വൈക്കം വാർവിൻ സ്‌കൂളിൽ മുപ്പതിലധികം ഔഷധ ചെടികളുടെ ഉദ്യാനം തയ്യാറാക്കി. സി.കെ.ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സരമാദേവി അദ്ധ്യക്ഷത വഹിച്ചു. നാഗാർജുന അഗ്രിക്കൾച്ചറൽ മാനേജർ ബേബി ജോസഫ് ഔഷധചെടികൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. കൗൺസിലർ ജി. ശ്രീകുമാരൻ നായർ, സ്‌കൂൾ ചെയർമാൻ രഘുനാഥൻ പിള്ള, സ്‌കൂൾ ഫൗണ്ടർ അന്നമ്മജോൺ, വൈസ് പ്രിൻസിപ്പാൾ സിനി ജയരാജ്, ഔഷധശാല ഏജന്റ് എം. എൻ. പ്രകാശൻ എന്നിവർ പങ്കെടുത്തു.