prebhashanam

വൈക്കം : ശുദ്ധമായ മനസ്സിലാണ് നാരായണാവതാരമുണ്ടാവുകയെന്ന് പട്ടാമ്പി സംസ്കൃത കോളേജ് അദ്ധ്യാപകൻ ഡോ.പി.കെ.പ്രദീപ് വർമ്മ. ചെമ്മനത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടക്കുന്ന 37-ാംമത് അഖിലഭാരത ശ്രീമദ് ഭാഗവതമഹാസത്രവേദിയിൽ പ്രഭാഷണം നടത്തുകയായിരുന്നു പ്രദീപ് വർമ്മ. അധാർമ്മികതയുടെ മനസ്സിൽ അഹങ്കാരം വളരും. അതിൽ നിന്നാണ് മായ ഉണ്ടാവുക. എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥ. മായയിൽ നിന്ന് ദുരാഗ്രഹം ഉണ്ടാവും. ദുരാഗ്രഹത്തിൽ നിന്നാണ് ക്രോധം ജനിക്കുക. ക്രോധം നമ്മെ പരദ്രോഹത്തിലേക്കും ഹിംസയിലേക്കും നയിക്കും. ഇതെല്ലാം രാക്ഷസീയ ഗുണങ്ങളാണ്. അഹന്തയേയും ക്രോധത്തേയും ജയിക്കാൻ അറിവാണ് വേണ്ടത്. അറിവിന്റെ അനന്തരഫലമാണ് സത്കർമ്മം. ഭാഗവതം അറിവാണ്. ഭാഗവതം നൽകുന്ന അറിവ് മനസിനെ ഏത് രീതിയിൽ നയിക്കണമെന്ന് നമ്മെ പഠിപ്പിക്കും. അവിടെ ധർമ്മം ജയിക്കുമെന്ന് പ്രദീപ് വർമ്മ പറഞ്ഞു.