വൈക്കം : ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന 37-ാംമത് അഖിലഭാരത ഭാഗവത മഹാസത്രത്തിൽ ദൂരസ്ഥലങ്ങളിൽ നിന്നു ഭക്തജനങ്ങൾക്കെത്തുന്നതിനായി വൈക്കം റോഡ് റെയിൽവേസ്റ്റേഷനിൽ താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. തിരുവനന്തപുരം - ഷൊർണ്ണൂർ, ഷൊർണ്ണൂർ - തിരുവനന്തപുരം വേണാട് എക്സ്പ്രസുകൾക്കാണ് 22 വരെ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.