ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയന്റെ വികസന പ്രവർത്തനങ്ങളും ആർ. ശങ്കർ സ്മാരക കോളേജിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങളും ലക്ഷ്യമിട്ടു കൊണ്ട് ഇന്ന് രാവിലെ 8 മുതൽ ഉച്ചക്ക് 1 മണി വരെ വികസന ഫണ്ട് സമാഹരണ യജ്ഞം നടക്കും. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, വൈസ് പ്രസിഡന്റ് പി. എം ചന്ദ്രൻ, യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ, ഡയറക്ടർ ബോർഡംഗങ്ങളായ എൻ. നടേശൻ, സജീവ് പൂവത്ത്, കൗൺസിൽ അംഗങ്ങൾ ,പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ, വനിതാ സംഘം, യൂത്ത് മൂവുമെന്റ്, സൈബർ സേന, വൈദിക സമിതി എന്നിവർ പങ്കെടുക്കും.