വൈക്കം : ഭാഗവത സത്രവേദിയിലേക്ക് വൈക്കം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ചെയിൻ സർവീസ് തുടങ്ങി.

രാവിലെ 6 മുതൽ രാത്രി 9 വരെ അരമണിക്കൂർ ഇടവിട്ടാണ് സർവീസ്. വരും ദിവസങ്ങളിൽ ഭക്തജനങ്ങളുടെ തിരക്ക് വർദ്ധിക്കുന്നതിനനുസരിച്ച് സർവീസുകൾ കൂട്ടുമെന്നും രാത്രിയിലെ സമയം നീട്ടുമെന്നും ഡിപ്പോ അധികൃതർ അറിയിച്ചു.