കുറിഞ്ഞി : കുറിഞ്ഞി വനദുർഗ്ഗാ ഭഗവതീ ക്ഷേത്രത്തിൽ ഒന്നര മാസത്തിനുള്ളിൽ രണ്ടാം തവണയും മോഷണം. ഇത്തവണ ദേവീ ക്ഷേത്ര ശ്രീകോവിലിനു മുന്നിലെ കാണിക്ക വഞ്ചിയുടെ പൂട്ട് തകർത്ത മോഷ്ടാക്കൾ രണ്ടായിരം രൂപയോളം കവർന്നതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ നവംബർ 4ന് സർപ്പക്ഷേത്രത്തിനു മുന്നിലെ കാണിക്കവഞ്ചിയിൽ നിന്നായിരുന്നൂ പണാപഹരണം. രണ്ടു സംഭവങ്ങളിലും രാമപുരം പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇപ്പോഴും കള്ളനെ കണ്ടെത്തിയിട്ടില്ല.