പാലാ: ചെമ്പിളാവ് വട്ടംപറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് 17ന്‌ കൊടിയേറും. വൈകിട്ട് 6.30ന് നടക്കുന്ന കൊടിയേറ്റിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. കൊടിയേറ്റ് നാളിൽ രാവിലെ 5 ന് മഹാഗണപതി ഹോമം. 9 ന് കലശപൂജ. വൈകിട്ട് 6ന് നീരാജനം. കൊടിയേറ്റിന് ശേഷം 7.30 മുതൽ ഭക്തിഗാനമേള. 21ാം തീയതി വരെ രാവിലെ 9 ന് നവകം കലശപൂജ , അഭിഷേകം, രാത്രി 8 ന് വിളക്കിനെഴുന്നള്ളത്ത് എന്നിവ നടക്കും.
22ന് രാത്രി 7ന് മട്ടന്നൂർ ശങ്കരൻ കുട്ടിയും സംഘവും പഞ്ചാരിമേളം അവതരിപ്പിക്കും. 23ന് പള്ളിവേട്ട ഉത്സവം, വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, വേല, സേവ. രാത്രി 7ന് സംഗീത സദസ്സ്. രാത്രി 9 ന് പള്ളിവേട്ട എഴുന്നള്ളത്ത്, പള്ളി നായാട്ട്, പള്ളിവേട്ട വിളക്ക്. 24ന് ആറാട്ടുത്സവം നടക്കും.12.30 ന് ഓട്ടൻതുള്ളൽ . 1ന് ആറാട്ടു സദ്യ. 3ന് ആറാട്ടുപുറപ്പാട്, 5.30ന് ആറാട്ട്. 6.30ന് തിരിച്ചെഴുന്നള്ളത്ത്. 10 ന് ആറാട്ടു വരവ്, എതിരേൽപ്പ്. പറവെയ്പ്പ്, വലിയ കാണിക്ക, നവക കലശാഭിഷേകം, 11.30 ന് കൊടിയിറക്ക് എന്നിവയാണു പ്രധാന പരിപാടികൾ.