ചങ്ങനാശേരി: ചങ്ങനാശേരി കാവിൽ ഭഗവതിക്ഷേത്രത്തിലെ ഉത്സവം 18 മുതൽ 27 വരെ നടക്കും.18 ന് രാവിലെ ഒൻപതിന് നാരായണീയപാരായണം. വൈകിട്ട് ഏഴിനും ഏഴരയ്ക്കും ഇടയിൽ കൊടിയേറ്റ്. രാത്രി 7.30 ന് നൃത്തം. 19 ന് വൈകിട്ട് ഏഴിന് പാഠകം. 20 ന് രാവിലെ പത്തിന് ആയില്യംപൂജ, നൂറുംപാലും വൈകിട്ട് ഏഴിന് സർപ്പബലി, രാത്രി 8.30 ന് തിരുവാതിര .21 ന് വൈകിട്ട് 7.30ന് തിരുവാതിര. 22 ന് വൈകിട്ട് 7.30ന് ചലച്ചിത്രതാരം ശാലുമേനോനും സംഘവും അവതരിപ്പിക്കുന്ന നൃത്തായനം. 23ന് വൈകിട്ട് 7.30 ന് തിരുവാതിര രാത്രി ഒൻപതിന് മേജർസെറ്റ് കഥകളി കഥ: ബാലി വിജയം. 24 ന് വൈകിട്ട് ഏഴുമുതൽ സേവ. രാത്രി ഒൻപതുമുതൽ ശാലുമേനോനും സംഘവും അവതരിപ്പിക്കുന്ന നാട്യസംഗീതശില്പം 'ശിവകാമിനീയം". 25 ന് രാവിലെ പത്തിന് ഉത്സവബലി,വൈകിട്ട് നാലിന് ഓട്ടൻതുള്ളൽ, ഏഴിന് ചന്ദനക്കുടഘോഷയാത്രയ്ക്ക് സ്വീകരണം.രാത്രി 9.30 ന് ഗാനമേള. 26 ന് ഉച്ചക്ക് ഒന്നിന് സമൂഹസദ്യ,​ വൈകിട്ട് ഏഴിന് സേവ,​ രാത്രി 9.30ന് ആലപ്പുഴ ബ്ലുഡയമണ്ടിന്റെ ഗാനമേള,​ 12.15 ന് പള്ളിവേട്ട. 27 ന് ഉച്ചക്ക് 3.30 ന് പഞ്ചാരിമേളം.വൈകിട്ട് 5.30 ന് കൊടിയിറക്ക്,​ ആറിന് ആറാട്ടുപുറപ്പാട്. വൈകിട്ട് 6.45ന് തൃക്കണ്ണാപുരംക്ഷേത്രകടവിൽ ആറാട്ട്. 7.15 ന് ആറാട്ടുവരവ്,​ രാത്രി 8.30 ന് പോസ്റ്റോഫീസ് ജംഗ്ഷനിൽ ആറാട്ട് സ്വീകരണം. 10 ന് ആറാട്ട് എതിരേല്പ്. 11.30 ന് ആറാട്ട് ക്ഷേത്രത്തിൽ പ്രവേശിക്കും.