ചങ്ങനാശേരി: ഡൗൺസ് സിൻഡ്രം ബാധിച്ച കുട്ടികൾക്കായി മാടപ്പള്ളി പഞ്ചായത്തിലെ നടയ്ക്കപ്പാടത്ത് പ്രവർത്തിക്കുന്ന അലൻ ടി21 റിസർച്ച് ആന്റ് ട്രെയിനിംഗ് സെന്ററിന് പുതിയ മന്ദിരം തുറന്നു. ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്ര ഉദ്ഘാടനം നിർവഹിച്ചു. ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ മന്ദിരത്തിന്റെ ആശിർവാദവും സമ്മേളന ഉദ്ഘാടനവും നിർവഹിച്ചു. മാനേജിംഗ് ട്രസ്റ്റി റിൻസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.എ.സി കേരള നാഷണൽ ട്രസ്റ്റ് ചെയർമാൻ ഡി. ജേക്കബ്, ഒ.സി.ബി കേരള സോഷ്യൽ ജസ്റ്റീസ് വിഭാഗം സെക്രട്ടറി പി.ജയകുമാർ, കുറുമ്പനാടം ഫൊറോനാ പള്ളി വികാരി ഫാ.ജോർജ് നൂഴായിത്തടം, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാഖി കലേഷ്‌കുമാർ, മാടപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈസാമ്മ മുളവന, തൃക്കൊടിത്താനം പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ സാജു വർഗീസ്, പഞ്ചായത്തംഗം അജിതാ കുമാരി, ആൻസി മേരി ജോൺ, രേഖ കർത്ത എന്നിവർ പങ്കെടുത്തു.