പാലാ: ബ്രിട്ടീഷുകാരോടുള്ള മാനസികമായ ദാസ്യ മനോഭാവമാണ് മലയാള ഭാഷയുടെ ഇന്നത്തെ അപചയത്തിനു പ്രധാന കാരണമെന്ന് ഡോ. വെട്ടൂർ എം.ആർ. ജയകൃഷ്ണൻ പറഞ്ഞു. ഭാഷയ്ക്ക് ജീവനും വളർച്ചയും മരണവുമുണ്ട്. മലയാള മരിക്കാതിരിക്കണമെങ്കിൽ ഇംഗ്ലീഷ് വാക്കുകൾ കടമെടുത്തേ തീരൂവെന്നും അദ്ദേഹം തുടർന്നു.
പാലാ സഹൃദയ സമിതിയുടെ ആഭിമുഖ്യത്തിൽ 'ഭരണ ഭാഷ മലയാളമാകുമ്പോൾ ' എന്ന വിഷയത്തിൽ നടത്തിയ സെമിനാറിൽ വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നൂ ഡോ. വെട്ടൂർ ജയ കൃഷ്ണൻ. സഹൃദയ സമിതി പ്രസിഡന്റ് രവി പാലായുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രവി പുലിയന്നൂർ, പി. എസ്. മധൂസൂദനൻ ,ജോസ് മംഗലശ്ശേരി, ചാക്കോ .സി. പൊരിയത്ത്, അമ്പാടി ബാലകൃഷ്ണൻ, സുകു മേവിട, ആർ.കെ. വള്ളിച്ചിറ, ശ്യാമള മേവിട, സീനു പൊൻകുന്നം, സുനിൽ പാലാ, പി.വി.വാസുദേവൻ തുടങ്ങിയവർ പ്രസംഗിച്ചു.