തൃക്കൊടിത്താനം: തൃക്കൊടിത്താനം ശ്രീ ഗുരുഗുഹാനന്ദപുരം ക്ഷേത്രത്തിൽ ശ്രീമദ് സ്‌കന്ദപുരാണയജ്ഞം നാളെ നടക്കും. വിശേഷാൽ പൂജകൾ, അനുഷ്ഠാനങ്ങൾ, ഷൺമുഖ സഹസ്ര നാമാർച്ചനകൾ, പാരായണം, ഭജന, പ്രഭാഷണം എന്നിവ നടക്കും. യജ്ഞദീപ പ്രകാശനം എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് മെമ്പർ പ്രീതി നടേശൻ നിർവഹിക്കും. വിഗ്രഹ പ്രതിഷ്ഠ ക്ഷേത്രം തന്ത്രി ഉഷേന്ദ്രൻ തന്ത്രി നിർവഹിക്കും. യഞ്ജാചാര്യൻ സുരേഷ് പ്രണവശേരി കാർമികത്വം വഹിക്കും.