കോട്ടയം: ഫെഡറൽ ബാങ്കിന്റെ ജനകീയ സ്വഭാവം നിലനിറുത്തുക എന്ന ആവശ്യം ഉന്നയിച്ച് ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ ജനകീയ കൺവൻഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ ബിസിനസ് നയങ്ങളിലെ അപാകത പിൻവലിക്കുക, ട്രേഡ് യൂണിയൻ പ്രവർത്തന സ്വാതന്ത്രം നിഷേധിക്കാനുള്ള നീക്കം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. എഫ്.ബി.ഇ.യു ദേശീയ വൈസ് പ്രസിഡന്റ് എ.സി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കെ.സുരേഷ്‌ കുറുപ്പ് എം.എൽ.എ, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി വി.ബി ബിനു, ദേശീയ ജനറൽ സെക്രട്ടറി മാത്യു ജോർജ്, സെക്രട്ടറി സുജിത് രാജു. എ.ആർ, വൈസ് പ്രസിഡന്റ് എ.കെ വർഗീസ്, ഓർഗനൈസിംഗ് സെക്രട്ടറി എസ്. ശരത്, എ.കെ.ബി.ഇ.എഫ് ജില്ലാ ചെയർമാൻ പി.എസ് രവീന്ദ്രനാഥ്, ജില്ലാ സെക്രട്ടറി ജോർജി ഫിലിപ്പ്, ട്രഷറർ ഹരി ശങ്കർ എസ്, റിട്ടയറീസ് ഫെഡറേഷൻ അസി.സെക്രട്ടറി പി.ആർ അനിൽകുമാർ, എഫ്.ബി.ഇ.യു കേന്ദ്ര കമ്മിറ്റി അംഗം കെ.ജെ തോമസ് എന്നിവർ പ്രസംഗിച്ചു.