kob-sreeharshan-jpg

തീക്കോയി : മാർമല അരുവിയിൽ കുളിക്കാനിറങ്ങിയ തെലുങ്കാന കരിംനഗർ സ്വദേശി രമണ സലുവാജിയുടെ മകൻ ശ്രീഹർഷ സലുവാജി (20) മുങ്ങി മരിച്ചു. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു അപകടം. കോളേജിൽ നിന്ന് 53 അംഗ സംഘം വാഗമണിലേയ്ക്ക് പോകും വഴി സംഘം മാർമലയിൽ എത്തുകയായിരുന്നു. ആറ് പേരാണ് അരുവിയിൽ കുളിക്കാനിറങ്ങിയത്. നീന്തുന്നതിനിടെ ശ്രീഹർഷ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. ഈരാറ്റുപേട്ടയിൽ നിന്നെത്തിയ അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് മൃതദേഹം കരയ്‌ക്കെത്തിച്ചത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഈരാറ്റുപേട്ട പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.