nss-vikkam

വൈക്കം: താലൂക്ക് എൻ. എസ്. എസ്. യൂണിയന്റെയും എച്ച്. ആർ. സെന്ററിന്റെയും നേതൃത്വത്തിൽ താലൂക്കിലെ 97 കരയോഗങ്ങളിലെ യുവതീ യുവാക്കൾക്കായി നടത്തിയ വിവാഹ പൂർവ്വ കൗൺസിലിംഗ് കോഴ്‌സ് യൂണിയൻ പ്രസിഡന്റ് ഡോ. സി. ആർ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് എസ്. മധു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. വി. വേണുഗോപാൽ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ. ജി. ബാലചന്ദ്രൻ, പി. പ്രസാദ്, പി. ജി. എം. നായർ, സി. പി. നാരായണൻ നായർ, എസ്. മുരുകേശ് എന്നിവർ പ്രസംഗിച്ചു.