വൈക്കം: കാട്ടിക്കുന്ന് ലേക്ക് മൗണ്ട് പബ്ലിക് സ്‌കൂളിലെ വിദ്യാഭ്യാസ അവാർഡ് ദാന സമ്മേളനവും സ്‌കൂൾ വാർഷികവും നടൻ ഗിന്നസ് പക്രു ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ എം. ആനന്ദ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഡോ. ഓമന ആന്റണി, ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് ലതാ അശോകൻ, പി. ടി. എ. പ്രസിഡന്റ് പോൾസൺ സ്റ്റീഫൻ, പഞ്ചായത്ത് മെമ്പർ റഷീദ് മങ്ങാടൻ, ടി. ശാന്തകുമാരി, കാളിദാസ് വി. നായർ, ഗോകുൽ സുഭാഷ്, സൂര്യ സുരേഷ്, എം. യു. അശ്വതി എന്നിവർ പ്രസംഗിച്ചു.