മുണ്ടക്കയം : എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയൻ സംഘടിപ്പിക്കുന്ന 'ഗുരുസ്മൃതിപഥം' ഇന്ന് ഉച്ചക്ക് 3ന് യോഗം കൗൺസിലർ എ.ജി. തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ഗുരുദേവന്റെ പീരുമേട് യാത്രാ ശതാബ്ദിയും കുമാരനാശാൻ രചിച്ച 'ദീപാർപ്പണം' പ്രാർത്ഥനാഗീതത്തിന്റെ രചനാശതാബ്ദി ആഘോഷവും ഉൾപ്പെടുത്തിയാണ് പരിപാടി.
മുണ്ടക്കയം ശാഖാ ഗുരുദേവപുരം ശ്രീനാരായണനഗറിൽ രാവിലെ 9 മുതൽ ദീപാർപ്പണം ആലാപനമത്സരവും , ഉച്ചകഴിഞ്ഞ് 3 ന് ഗുരുസ്മൃതിപഥം സമ്മേളനവും നടക്കും. യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് ലാലിറ്റ് എസ്. തകടിയേൽ ഗുരുസ്മൃതിപഥം സന്ദേശവും, കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് വി.എം.ശശി കുമാരനാശാൻ അനുസ്മരണ പ്രഭാഷണവും, കേരളകൗമുദി ലേഖകൻ പി.എസ്. സോമനാഥൻ ഗുരുദേവന്റെ ഹൈറേഞ്ച് യാത്ര അനുസ്മരണ പ്രഭാഷണവും നടത്തും. യോഗം അസി. സെക്രട്ടറി പി.എസ്. വിജയൻ ദീപാർപ്പണം മത്സരവിജയികൾക്ക് സമ്മാനദാനവും നിർവഹിക്കും. യോഗം ബോർഡ് മെമ്പർമാരായ ഡോ.പി.അനിയൻ, ഷാജി ഷാസ്, ശ്രീനാരായണ എംപ്ലോയീസ് വെൽഫെയർ ഫോറം സ്ഥാന വൈസ് പ്രസിഡന്റ് അനിത ഷാജി, യൂണിയൻ കൗൺസിലർമാരായ സി.എൻ. മോഹനൻ, എ.കെ. രാജപ്പൻ, എം.എ.ഷിനു, പി.എ. വിശ്വംഭരൻ, കെ.എസ്. രാജേഷ്, ബിബിൻ കെ. മോഹൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് അരുണാ ബാബു, സെക്രട്ടറി സിന്ധു മുരളീധരൻ, യൂത്തുമൂവ്‌മെന്റ് യൂണിയൻ ചെയർമാൻ എം.വി. ശ്രീകാന്ത്, കൺവീനർ കെ.ടി.വിനോദ്, ശ്രീനാരായണ എംപ്ലോയീസ് വെൽഫെയർ ഫോറം യൂണിയൻ പ്രസിഡന്റ് കെ.എൻ. രാജേന്ദ്രൻ, സെക്രട്ടറി എം.എം. മജേഷ്, ശ്രീനാരായണ വൈദീകസമിതി കൺവീനർ പ്രസാദ് ശാന്തി, സൈബർസേന ചെയർമാൻ എം.വി. വിഷ്ണു, ധർമസേന ചെയർമാൻ ബിനു വിഴിക്കിത്തോട്, ബാലജനയോഗം സെക്രട്ടറി അതുല്യ സുരേന്ദ്രൻ, കുമാരിസംഘം ചെയർമാൻ അതുല്യ ശിവദാസ് എന്നിവർ പ്രസംഗിക്കും. യൂണിയൻ സെക്രട്ടറി അഡ്വ. പി.ജീരാജ് സ്വാഗതം പറയും.