കോട്ടയം: പ്രകൃതിദത്ത ഭക്ഷ്യ വിഭവങ്ങളുടെ വൈവിദ്ധ്യവുമായി ചിങ്ങവനം ചക്കമഹോത്സവത്തിന് ഇന്ന് തുടക്കമാകും. പത്തനംതിട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന ജാക്ക് ഫ്രൂട്ട് പ്രമോഷൻ ഫെഡറേഷനാണ് 11 ദിവസം നീണ്ടുനിൽക്കുന്ന പ്രദർശന- വിപണനമേള ഒരുക്കുന്നത്. ചിങ്ങവനം ശ്രീനാരായണ ആ‌ഡിറ്റോറിയത്തിന് എതിർവശത്തുള്ള അനുഗ്രഹ ബിൽഡിംഗ്സിലാണ് മേള. ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ പ്രദർശമാണ് മുഖ്യ ആകർഷകമെങ്കിലും കൂൺ, തേൻ എന്നിവകൊണ്ടുള്ള വിവിധ ഭക്ഷ്യോത്പന്നങ്ങളും, പഴം, പച്ചക്കറി വിത്തുകളും, ഒന്നരവർഷംകൊണ്ട് കായ്ക്കുന്ന വിയറ്റ്നാം ഏർളി, ആയൂർ ജാക്ക് തുടങ്ങിയ പ്ളാവിൻ തൈകളും പ്രദർശനത്തിനും വിപണനത്തിനുമായി തയ്യാറാക്കിയിട്ടുണ്ടെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

►ചക്കഉൽപ്പന്നങ്ങൾ

ഐസ്ക്രീം, ഹൽവ, അച്ചാർ, പുട്ടുപൊടി, പപ്പടം, ചക്കവരട്ടി, ഉപ്പേരി, പായസം, ഉണ്ണിയപ്പം തുടങ്ങി 50ൽ അധികം വിഭവങ്ങൾ

►കൂൺ ഉൽപ്പന്നങ്ങൾ

സോപ്പ്, സൂപ്പ്, അച്ചാർ, ചായപ്പൊടി, ചമ്മന്തിപ്പൊടി, ഓയിൽ, കട്ട്ലറ്റ്, സമൂസ, ഫ്രഷ് കൂൺ, കൂൺ വിത്ത്