ചിറക്കടവ്: നാരായണീയദിനാചരണഭാഗമായി ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ അഖണ്ഡനാരായണീയ പാരായണം നടത്തി. നാരായണീയ പ്രചാരണത്തിന് കേരളത്തിലെമ്പാടും സമിതികൾ രൂപവത്ക്കരിച്ച് പ്രവർത്തിക്കുന്ന ടി.എൻ.സരസ്വതിയമ്മയുടെ നേതൃത്വത്തിലായിരുന്നു യജ്ഞം. സരസ്വതിയമ്മയിൽ നിന്ന് മേൽപ്പത്തൂർ നാരായണഭട്ടതിരിപ്പാടിന്റെ സമ്പൂർണ നാരായണീയം അഭ്യസിച്ചവരായിരുന്നു പങ്കെടുത്തവരെല്ലാം.
യജ്ഞം ദേവസ്വം ബോർഡ് സബ്ഗ്രൂപ്പ് ഓഫീസർ സി.പി.സതീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. മഹാദേവ സേവാസംഘം ആക്ടിംഗ്പ്രസിഡന്റ് ടി.പി.മോഹനൻപിള്ള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എൻ.ശ്രീധരൻ പിള്ള, ബി.സുനിൽ തുടങ്ങിയവർ പങ്കെടുത്തു.